
കോഴിക്കോട് : നിപ മരുന്ന് വിവാദത്തില്‍ മന്ത്രി കെ. മുരളീധരനെ തള്ളി ഡോ. എ.എസ്.അനൂപ് കുമാര്‍. നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ച ആറുപേരും
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് റെംഡെസിവിര്‍ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് ഡോ. അനൂപ് കുമാര്‍ ഫെയ്സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
2023 മുതല്‍ 25 വരെയുള്ള സമയത്ത് 13 പേര്‍ക്കാണ് നിപ ബാധിച്ചത്. ഇതില്‍ ആറു പേര് മരിക്കുകയും ഏഴു പേര് രോഗത്തില്‍ നിന്ന് കരകയറുകയും ചെയ്തു. എന്നാല്‍ മരിച്ച ആറ് പേരില്‍ ഒരാള്‍ പോലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല. ഡോക്ടര്‍ അനൂപ് കുമാര്‍ വ്യക്തമാക്കി.
2018 ലും 2019 ലും കേരളത്തില്‍ നിപ വന്നപ്പോള്‍ റെംഡെസിവിര്‍ മരുന്നാണ്
ഉപയോഗിച്ചിട്ടുള്ളത്. ഇതിനൊപ്പം മോണോടോണല് ആന്റിബോഡിയും ചികിത്സയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇതെത്രത്തോളം ഫലപ്രദമാണെന്നതിന് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. എബോളയ്ക്ക് ഉപയോഗിച്ചതുപോലെ ഇതിലും ഫലപ്രദമാണെന്ന വിശ്വാസത്തിലാണ് മരുന്ന് ഉപയോഗിച്ചിട്ടുള്ളത്. ഡോ. അനൂപ് കുമാര്‍ പറഞ്ഞു.















