കുറ്റ്യാടി: വേളം പുത്തലത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. പുളിഞ്ഞോളി വിനീഷിന്റെ ഇഷാന് സൂപ്പര്‍ മാര്‍ക്കറ്റാണ് കത്തി നശിച്ചത്. ഫ്രിഡ്ജ്, ഫ്രീ സര്, ഫേന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും മറ്റ് കച്ചവട വസ്തുക്കളും കത്തി നശിച്ചു. ഏതാണ്ട് രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, വൈസ് പ്രസിഡന്റ് കെ.സി.ബാബു, മെമ്പര്‍ ഇ.പി.സലീം എന്നിവര്‍ സന്ദര്‍ശിച്ചു.