• Latest
  • Trending
സംസ്ഥാന സ്‌കൂള്‍ കായികമേള: കോഴിക്കോട് തകൃതിയായ ഒരുക്കം, ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

സംസ്ഥാന സ്‌കൂള്‍ കായികമേള: കോഴിക്കോട് തകൃതിയായ ഒരുക്കം, ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

October 12, 2026
ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

October 30, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

October 30, 2026
‘മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ’; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ

‘മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ’; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ

October 30, 2026
ഇരിങ്ങണ്ണൂര്‍ താഴെപനയുള്ളെടുത്ത് നാണു അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ താഴെപനയുള്ളെടുത്ത് നാണു അന്തരിച്ചു

October 30, 2026
പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് കത്തിക്കുത്ത്; മകന്‍ മരിച്ചു, പ്രതി പിടിയില്‍

പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് കത്തിക്കുത്ത്; മകന്‍ മരിച്ചു, പ്രതി പിടിയില്‍

October 30, 2026
കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്താനുള്ള നീക്കം പിന്‍വലിക്കണം: നഗരസഭ ചെയര്‍പേഴ്‌സണ്‍

October 30, 2026
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം

‘ലിങ്ക് റോഡിലെ ബസുകളെല്ലാം പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റണം’

October 30, 2026
മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു

മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു

October 30, 2026
കായപ്പനച്ചിയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും; ഒഴിവായത് വന്‍ ദുരന്തം

കായപ്പനച്ചിയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും; ഒഴിവായത് വന്‍ ദുരന്തം

October 30, 2026
പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.മുരളീധരന്‍, നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന്‌ സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ

October 30, 2026
കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

October 30, 2026
Vatakara Varthakal
Friday, October 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സംസ്ഥാന സ്‌കൂള്‍ കായികമേള: കോഴിക്കോട് തകൃതിയായ ഒരുക്കം, ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

by newsdesk
October 12, 2026
in കായികം
0
Home കായികം


കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ കായികപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന 68-ാമത് കേരള സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബര്‍ 25 മുതല്‍ 31 വരെ നടക്കുന്ന ഈ കായികമാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കായികതാരങ്ങള്‍, ടീം മാനേജര്‍മാര്‍, ഒഫീഷ്യല്‍സ്, സംഘാടകര്‍ എന്നിവരടക്കം പതിനയ്യായിരത്തോളം പേര്‍ മേളയുടെ ഭാഗമാകും. മേള വിജയകരമാക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കോഴിക്കോട് ജില്ല.
മേളയ്ക്കായി ആകെ 10 മത്സരവേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 25-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ 4,000 കായികതാരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. 3,000 കുട്ടികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടും.

അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് എന്‍ഐടി വേദിയാകും
മേളയിലെ പ്രധാന ആകര്‍ഷണമായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), കോഴിക്കോട് ക്യാമ്പസ് വേദിയാകും. ഒക്ടോബര്‍ 27 മുതല്‍ 31 വരെയാണ് ഇവിടെ അത്ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങള്‍ ട്രാക്കിലിറങ്ങും. ഒക്ടോബര്‍ 30-ന് നടക്കുന്ന ക്രോസ് കണ്‍ട്രി മത്സരങ്ങള്‍ക്കും ഇന്‍ക്ലൂസീവ് അത്ലറ്റിക്‌സ്, ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും എന്‍.ഐ.ടി. വേദിയാകും.
ബാഡ്മിന്റണ്‍, ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരം ചേവായൂര്‍ പ്രസന്റേഷന്‍ എച്ച്.എസ്.എസിലും ആണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരം സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലുമാണ് നടക്കുന്നത്.
വടംവലി, ഇന്‍ക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങള്‍ കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കും. കൊടിയത്തൂര്‍ പി.ടി.എം. എച്ച്.എസ്.എസ്., വാദി റഹ്‌മ ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലായി കരാട്ടെ, വുഷു, സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടക്കും. യോഗ മത്സരങ്ങള്‍ ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസിലും നെറ്റ്‌ബോള്‍, ത്രോബോള്‍ മത്സരങ്ങള്‍ പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു.പി. സ്‌കൂളിലുമാണ് നടത്തുന്നത്.

ഇന്‍ക്ലൂസീവ് മത്സരങ്ങള്‍ പ്രത്യേക ആകര്‍ഷണം
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍ക്ലൂസീവ് മത്സരങ്ങള്‍ മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ഒക്ടോബര്‍ 26-നാണ് ഈ മത്സരങ്ങള്‍ നടക്കുക. ഇന്‍ക്ലൂസീവ് മത്സരങ്ങളില്‍ 2,000-ത്തിലധികം കായികതാരങ്ങള്‍ മാറ്റുരയ്ക്കും.

വിപുലമായ സംഘാടക സംവിധാനം
മേളയുടെ വിജയകരമായ നടത്തിപ്പിനായി കുന്നമംഗലം എം.എല്‍.എ. ശ്രീ. എം.എ. റസാഖ് മാസ്റ്ററുടെ നേതൃത്വത്തില്‍ 17 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. മത്സരങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിയന്ത്രിക്കുന്നതിനായി 620 ഒഫീഷ്യല്‍സിന്റെയും 140 സെലക്ടര്‍മാരുടെയും 100 ടെക്‌നിക്കല്‍ ഒഫീഷ്യല്‍സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കായികതാരങ്ങളുടെയും ടീം മാനേജര്‍മാരുടെയും താമസത്തിനായി 50 സ്‌കൂളുകളിലായി ഏകദേശം 450 ക്ലാസ് മുറികള്‍ സജ്ജീകരിക്കുന്നുണ്ട്.
ഭക്ഷണവിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പ്രധാനമായും രണ്ട് അടുക്കളകള്‍ പ്രവര്‍ത്തിക്കും. കൂടാതെ, എല്ലാ മത്സരവേദികളിലും കായികതാരങ്ങള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേക ഭക്ഷണശാലകളും സജ്ജീകരിക്കുന്നുണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂള്‍ ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

ഭാഗ്യചിഹ്നം ‘കുട്ടു’
2026-ലെ സ്‌കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നമായ ‘കുട്ടു’വിനെ രൂപകല്‍പ്പന ചെയ്തത് കൊല്ലം ജില്ലയിലെ കെ.എന്‍.എന്‍.എം. എച്ച്.എസ്.എസ്. & വി.എച്ച്.എസ്.എസ്.-ലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്‍.എസ്. ലക്ഷ്മി നന്ദനയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായികതാരങ്ങളുടെ പോരാട്ടങ്ങളിലൊന്നായി മാറുന്ന മേളയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. അത്ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളിലായി 48 കായികതാരങ്ങളാണ് ഗള്‍ഫ് മേഖലയില്‍ നിന്ന് പങ്കെടുക്കുന്നത്.
മേളയ്ക്ക് ആവേശമേകുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ഒക്ടോബര്‍ 25-ന് കോഴിക്കോട്ടെത്തും.
സംസ്ഥാന സ്‌കൂള്‍ കായികമേളയെ വരവേല്‍ക്കാന്‍ കോഴിക്കോട് നഗരം പൂര്‍ണസജ്ജമാണ്.

ShareTweetSend

Search

No Result
View All Result

Recent News

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

October 30, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

October 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
  • കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി
  • വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by