
നരിപ്പറ്റ: ജനാധിപത്യം സംരക്ഷിക്കുക, മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണര്‍ രാജിവെക്കുക എന്നീ ആ വശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തില്‍
നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കെപിസിസി മെമ്പര്‍ കെ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാജന്‍, കോണ്‍ഗ്രസ് കാവിലുംപാറ ബ്ലോക്ക് സെക്രട്ടറി അമ്മത്‌കോവുമ്മല്‍, എന്‍ പി ഹരിഷ് ബാബു എന്നിവര്‍ സംസാരിച്ചു. ടി പി നിഖില്‍ സ്വാഗതം പറഞ്ഞു. ട്രാന്‍സ്‌ഫോര്‍മര്‍ മുക്ക് മുതല്‍ കണ്ടോത്ത്കുനി വരെയായിരുന്നു മാര്‍ച്ച്. നിരവധി പേര്‍ അണിനിരന്നു. സി.കെ സത്യന്‍, കുയിതേരി ബാബു, മേനാരത്ത് അബ്ദുള്ള, സി ഹമീദ്, ചോലങ്ങാട്ട് അനില്‍, പി ചാത്തു, കെ.സി.ബാലന്‍, കെസി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















