അഴിയൂര്‍: അഴിയൂര്‍ ചുങ്കത്ത് വീട് കുത്തി തുറന്ന് മോഷണം. റബീനാസില് മുസ്തഫയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീട് കുത്തി തുറന്ന് പണവും സ്വര്‍ണവും കവരുകയായിരുന്നു. 1.45 ലക്ഷം രൂപയും ഒരു ലക്ഷം വിലവരുന്ന സ്വര്‍ണാഭരണവും മോഷണം പോയതായാണ് പരാതി. മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. പുലര്‍ച്ച വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് പണവും സ്വര്‍ണാഭരണവും
നഷ്ടപ്പെട്ടത് അറിയുന്നത്. സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.