തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണം. ഇടതുമുന്നണി നില മെച്ചപ്പെടുത്തി. സംസ്ഥാനത്തെ 38
വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 22 സിറ്റിങ് സീറ്റുമായിട്ടാണ് യുഡിഎഫ് പോരാട്ടത്തിനിറങ്ങിയത്. അന്തിമ ഫലം വന്നപ്പോള്‍ യുഡിഎഫിന് മൂന്നു സീറ്റുകള്‍ നഷ്ടമായി. 19 സീറ്റുകള്‍ നേടിയ യുഡിഎഫ്, അതില്‍ 16 സീറ്റുകളാണ് നിലനിര്‍ത്തിയത്. മൂന്നു സീറ്റുകള്‍ ഇടതുമുന്നണിയില്‍ നിന്നു പിടിച്ചെടുത്തു. അതേസമയം, 15 സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നില 18 ആയി മെച്ചപ്പെടുത്തി. 12 എണ്ണം നിലനിര്‍ത്തിയപ്പോള്‍ ആറു സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ
പൂതൃക്ക പഞ്ചായത്തിലെ വാര്‍ഡില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥി വിജയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അട്ടിമറി വിജയം നേടി. 2140 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്റെ മഞ്ജു സുജിത്ത് വിജയിച്ചത്. വിനു ജോബ് എംഎല്‍എ വിജയിച്ച മണ്ഡലമാണ് ഇടതുമുന്നണി പിടിച്ചെടുത്തത്.
പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ 24ാം വാര്‍ഡ് അട്ടിമറിയിലൂടെ എല്‍ഡിഎഫ് വിജയിച്ചു. വി. തുളസീധരനാണ് ജയിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 423
വീതം വോട്ട് വീതം നേടിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് വിജയിച്ചത്. സുമേഷ് അച്യുതന് എംഎല്‍എ ആയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന് യുഡിഎഫ് നിലനിര്‍ത്തിയെങ്കിലും ഉഷ വിജയന് എംഎല്‍എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി കുത്തനെ ഇടിഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ വാര്‍ഡില്‍ ലീഗിലെ ഫര്‍സീന അറക്കല്‍ 436 വോട്ടിന് ജയിച്ചെങ്കിലും മുന്‍പ് ഫാത്തിമ തഹ്ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്നായി ചുരുങ്ങി. കൊച്ചി
മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ദിപക് ജോയി എംഎല്‍എയായതിനെ തുടര്‍ന്ന് രാജിവെച്ച അയ്യപ്പന്‍കാവ് സീറ്റ് യുഡിഎഫ് നിലനിര്‍ത്തി.
മലപ്പുറം ജില്ലയില്‍ വേങ്ങര, താനാളൂര്‍ വാര്‍ഡുകള്‍ യുഡിഎഫും മങ്കട, കാലടി വാര്‍ഡുകള്‍ എല്‍ ഡി എഫും നിലനിര്‍ത്തി. കണ്ണൂര്‍ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
തൃശൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്ന് സീറ്റിലും യുഡിഎഫ് വിജയിച്ചു. ചേലക്കര കുറുമല വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് 73 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് പിടിച്ചെടുത്തതോടെ 13 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് ഭൂരിപക്ഷമായി
















