
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണനെ നിയമിക്കും. എഴുത്തുകാരനായ പി സുരേന്ദ്രനാണ് സാഹിത്യ അക്കാദമി
സെക്രട്ടറി. കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ നിയമിതനാവും. എല്‍ഡിഎഫ് സര്‍ക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഏറെനാളായി അദ്ദേഹം യുഡിഎഫ് നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു വരികയായിരുന്നു. ആലപ്പി അഷ്‌റഫാണ് വൈസ് ചെയര്‍മാന്‍.
ചലച്ചിത്ര പിന്നണിഗായകന്‍ ജി. വേണുഗോപാലായിരിക്കും സംഗീത നാടക അക്കാദമി
ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി ഹേമന്ദ് കുമാറും സെക്രട്ടറിയായി പ്രദീപ് കുമാര്‍ എന്‍ വിയും നിയമിതരാവും. ചലച്ചിത്ര നിര്‍മാതാവ് എം. രഞ്ജിത്ത് ചലച്ചിത്രക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാവും. ഫോക്ലോര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സുരേഷ് ബാബു എളയാവൂരിനെ പരിഗണിച്ചിട്ടുണ്ട്. ശ്രീരാമന്‍ കൊയ്യോനാവും വൈസ് ചെയര്‍മാന്‍. പ്രൊഫ. പ്രകാശ് മൂര്‍ത്തി കേരള ലളിതകലാ അക്കാദമി ചെയര്‍മാനും ടി ആര്‍ ഉദയകുമാര്‍ വൈസ് ചെയര്‍മാനുമാവും.















