
കോഴിക്കോട്: എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന മോദി
സര്‍ക്കാറിനെതിരെ വന്‍പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്ന്
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നടത്തുന്ന തെരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ച് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ട് കെണ്ടിരിക്കുകയാണ്. ആര് വിചാരിച്ചാലും ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ കഴിയില്ലന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കോഴിക്കോട് ജൂബിലി ഹാളില്‍ സികെജി പുരസ്‌കാരം തുഷാര്‍ ഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സികെജിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍
അതിയായി സന്തോഷമുണ്ടെന്നും അത് തുഷാര്‍ ഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍
കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.എം. അഭിജിത്ത്, കെ.ജയന്ത്, വിദ്യാ ബാലകൃഷ്ണന്‍ വി.ടി.സൂരജ്, രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍,
കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, പി.വി. ചന്ദ്രന്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം, ബുത്ത് ഭാരവാഹികളും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംബന്ധിച്ചു.
-ഇ.ആനന്ദന്‍

ഇത് ഒന്ന് ശ്രദ്ധിക്കണേ….
ഹെൽത്ത് ഇൻഷൂറൻസിന് 2026 ഒക്ടോബർ 1 മുതൽ പ്രീമിയം കൂടും …
അതിന് മുമ്പേ പോളിസി എടുക്കാനും
ഈ അറിവ് മറ്റുളളവരിലേക്ക് ഷെയർ ചെയ്തും സഹകരിക്കുമല്ലോ ….
രോഗങ്ങളും അപകടങ്ങളും വന്നാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
ഉടൻ വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്














