വടകര: കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ പി.കെ.പുഷ്പവല്ലിയുടെ ഒന്നാം ചരമവാര്‍ഷികം കോണ്‍ഗ്രസ് ആചരിച്ചു. വടകര ബ്ലോക്ക്
കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടി മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ.നാരായണന്‍ നായര്‍, പുറന്തോടത്ത് സുകുമാരന്‍, കെ.പി.കരുണന്‍, കാവില്‍ രാധാകൃഷ്ണന്‍, രവി മരത്തപ്പള്ളി, വി.കെ.പ്രേമന്‍, പി.ടി.കെ.നജ്മല്‍, സുധീഷ് വള്ളില്‍, പി.എസ്.രഞ്ജിത് കുമാര്‍, രജനി, പി.പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു.















