
കക്കട്ടില്‍: സര്‍ക്കാറിന്റ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എക്‌സൈസ് ഡിപ്പാര്‍ട്ട്
മെന്റിന്റെ നേതൃത്വത്തില്‍ കുന്നുമ്മല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍
ലഹരിക്കെതിരെ ജനജാഗ്രത സമിതികള്‍ക്ക് രൂപം നല്‍കി. വട്ടോളിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നാദാപുരം പ്രവന്റീവ് ഓഫിസര്‍ പി.പി ശ്രീജേഷ്, സിഇഒ സാനു, വാര്‍ഡ് മെമ്പര്‍മാരായ
കെ.വിശ്വനാഥന്‍, ആര്‍ ലിനി, ഷറഫുന്നിസ എന്നിവര്‍ പ്രസംഗിച്ചു. കക്കട്ടില്‍ നടന്ന സംയുക്ത യോഗത്തില്‍ ജനപ്രതിനിധികളായ റീന സുരേഷ്, എം. ടി രവീദ്രന്‍, ഒ.പി. ശ്രീബിഷ എന്നിവര്‍
പ്രസംഗിച്ചു.
















