മടപ്പള്ളി: സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാ വയോജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍
അസോസിയേഷന്‍ ഒഞ്ചിയം മേഖലാസമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നാദാപുരം റോഡ് കാരക്കാട് ബാങ്കിറ്റ് ഹാളില്‍ നടന്ന സമ്മേളനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.കെ.രാഘവന്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം.ജയരാജന്‍ സംഘടനാ റിപ്പോര്‍ട്ടും മേഖലാ സെക്രട്ടറി കരിമ്പില്‍ കുഞ്ഞികൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി മോഹന്‍, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.പി.കുഞ്ഞികൃഷ്ണന്‍, മധുസൂദനന്‍.കെ, കിഷോര്‍ കുമാര്‍.പി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം.സത്യന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി എം.കെ.രാഘവന്‍ (പ്രസിഡന്റ്), ടി.കെ.ഭാസ്‌കരന്‍, കെ.എസ്.പ്രേമകുമാരി ( വൈസ് പ്രസിഡന്റുമാര്‍), കരിമ്പില്‍ കുഞ്ഞികൃഷ്ണന്‍ (സെക്രട്ടറി), സി.പി.സോമന്‍, കിഷോര്‍ കുമാര്‍.പി (ജോ. സെക്രട്ടറിമാര്‍), കെ.മധുസൂദനന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.















