
കൊയിലാണ്ടി: സിഐടിയു ജില്ലാ സമ്മേളനം സെപ്റ്റംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കും. നാലിന് കാലത്ത് 10ന് സംസ്ഥാന പ്രസിഡന്റ് ടി.പി.
രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ അധ്യക്ഷനാകും. ജില്ലാ ജന.സെക്രട്ടറി പി.കെ മുകുന്ദന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. തുടര്‍ന്ന് പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. പ്രമേയ അവതരണങ്ങള്‍, ചര്‍ച്ചകള്‍ക്കുള്ള മറുപടി എന്നിവക്ക് ശേഷം പുതിയ ജില്ലാ
കമ്മറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തതിനു ശേഷം സെപ്റ്റംബര്‍ അഞ്ചന് സമ്മേളനം അവസാനിക്കും. തൊഴിലാളികളും പൊതു സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ സമര പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. സി ഐ ടി യു സംസ്ഥാന ഭാരവാഹികളായ സി.കെ. ഹരികൃഷ്ണന്‍, ശശികുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി ‘ലേബര്‍ കോഡുകളും തൊഴിലാളികളും’ എന്ന വിഷയത്തെ
ആസ്പദമാക്കി സെപ്റ്റംബര്‍ 3 ന് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപം സി.കുഞ്ഞമ്മദ് നഗറില്‍ സെമിനാര്‍ നടക്കും. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരിം സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എളമരം കരിം എഴുതിയ ‘നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ തൊഴില്‍ മേഖലയും’ എന്ന പുസ്തകം കെഇഎന്‍ കുഞ്ഞമ്മദ് പ്രകാശനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പി.കെ.മുകുന്ദന്‍, കെ. ദാസന്‍, കെ.കെ.മമ്മു, ടി.കെ. ചന്ദ്രന്‍,
യു.കെ.ചന്ദ്രന്‍, എന്‍.കെ. ഭാസ്‌ക്കരന്‍, സി. അശ്വനിദേവ് എന്നിവര്‍ പങ്കെടുത്തു.
















