
കണ്ണൂക്കര: ബദ് ലാവ് സരൂരിഹൈ (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയില്‍ നടക്കുന്ന സിപിഐ പ്രതിഷേധ സംഗമത്തിന്ന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു
സിപിഐ പ്രവര്‍ത്തകര്‍ കണ്ണൂക്കരയില്‍ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ഒഞ്ചിയം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ളയുള്ള സംസ്ഥാനങ്ങളില്‍ സിപിഐ നേതാക്കളെ വീട്ടുതടങ്കലില്‍ വെച്ചതിലെ പ്രതിഷേധവുമായി.
ലോക്കല്‍ സെക്രട്ടറി കെ.രജിത്ത് കുമാര്‍, കെ. ഗംഗാധരക്കുറുപ്പ്, വി. പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. എം പി രാഘവന്‍, ബാലന്‍ എന്‍, രമേശന്‍ കെ പി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
















