ആയഞ്ചേരി: ഇന്ത്യക്ക് സ്വാത്രന്ത്ര്യം നേടി തന്ന കോണ്‍ഗ്രസ്സിനെ ഇ.ഡിയെ കാണിച്ച് നരേന്ദ്ര മോദി ഭയപ്പെടുത്തേണ്ടെന്ന് ജെബി
മേത്തര്‍ എംപി പറഞ്ഞു. ബിജെപിക്ക് കോണ്‍ഗ്രസ്സിനെ അറിയാത്തത് കൊണ്ടാണ്. മഹിളാ കോണ്‍ഗ്രസ്സ് കേരള യാത്രക്ക് ആയഞ്ചേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുയായിരുന്നു അവര്‍. മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സരള കൊമ്മിക്കാവില്‍ അധ്യക്ഷതവഹിച്ചു. ജെബി മേത്തര്‍, വി.പി ഗീത, പി.എം ലതിക, ശ്രീജേഷ് ഊരത്ത്, കണ്ണോത്ത് ദാമോദരന്‍, ടി.കെ അശോകന്‍, മലയില്‍ ബാലകൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു.

