
ഇരിങ്ങല്‍: കുന്നങ്ങോത്ത് കുടുംബ കൂട്ടായ്മ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം തീര്‍ത്തും കലാ കായിക പരിപാടികള്‍ നടത്തിയും ആഘോഷം
ശ്രദ്ധേയമാക്കി. പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്‍. സാഹിറ ഉദ്ഘാടനം ചെയ്തു. പ്രകാശന്‍ കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബീഷ് കുന്നങ്ങോത്ത്, പ്രദീപന്‍ കെ വി, ബാബു കുന്നങ്ങോത്ത്, രത്‌നാകരന്‍ പടന്നയില്‍, കാട്ടുകുറ്റി സതീശന്‍ എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി.
















