
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോടിന് സമീപം ലോറികള്‍
കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ലോറി ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നാസറാണ് (29) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അപകടം.
അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കണ്ടെയ്‌നര്‍ ലോറി ഡ്രൈവറും അന്യസംസ്ഥാന തൊഴിലാളിയും ആശുപത്രിയില്‍
ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
















