
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 52-ാം വാര്‍ഷികാഘോഷമായ ആവണി പൂവരങ്ങ് കൊടിയേറി. കലാലയം പ്രസിഡന്റ് അഡ്വ.കെ.ടി. ശ്രീനിവാസന്‍ പതാക ഉയര്‍ത്തി.
28, 29, 30 തീയതികളിലായി നടക്കുന്ന ആവണിപൂവരങ്ങ് പരിപാടിയില്‍ ആയിരത്തിലധികം കലാപ്രതിഭകള്‍ സംഗമിക്കും. കൃഷി മന്ത്രി ടി. സിദ്ദിഖ് പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും.
കൊടിയേറ്റത്തെ തുടര്‍ന്ന് ക്വിറ്റ് ഇന്ത്യ സ്മാരക ശിലാഫലകത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി സമ്മാനപൂവരങ്ങിന്റെ നറുക്കെടുപ്പ് നടന്നു.
ചടങ്ങില്‍ ശിവദാസ് ചേമഞ്ചേരി, ഡോ. പി.എം. പ്രഭാകരന്‍, യു.കെ. രാഘവന്‍, ശിവദാസ് കാരോളി, സത്യനാഥന്‍ മാടഞ്ചേരി, കെ. ശ്രീജ എന്നിവര്‍ സംസാരിച്ചു.
















