
തലശ്ശേരി: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂര്‍ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ ശിവസൂര്യയ്ക്കായി (17)
അന്വേഷണം ഊര്‍ജിതം. വിദ്യാര്‍ഥിക്കായി കേരള പോലീസ് വാരണാസിയില്‍. പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം.
തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. നാട്ടുകാര്‍ സമൂഹ മാധ്യമങ്ങള്‍ മുഖേന ശിവസൂര്യയെ
കണ്ടെത്താനുള്ള ക്യാമ്പയിന്‍ നടത്തുന്നുണ്ട്.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓണ്‍ലൈന്‍ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാന്‍ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തില്‍ എഴുതിയിരുന്നത്.

ഭയമില്ലാതെ ജീവിക്കാം
എന്നതാണ് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്താലുള്ള പ്രത്യേക …
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡൻ്റുകളും കവർ ചെയ്യുന്നു.
30 ദിവസത്തിന് ശേഷം രോഗങ്ങൾക്കുള്ള കവർ ആരംഭിക്കുന്നു.
24 മണിക്കൂർ ഹോസ്പിറ്റൽ അഡ്മിറ്റ് ഇല്ലാതെയും ചികിത്സിക്കാൻ കഴിയും
EMI യിലൂടെ പോളിസി എടുക്കാനുള്ള സൗകര്യം ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
എലൈറ്റ് & മില്ലേനിയർ &CEO Club മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്














