
കക്കട്ടില്‍: കുടുംബശ്രീ വിപണ മേള, കര്‍ഷക ചന്ത, സിവില്‍ സപ്ലൈയുടെ ഓണം ഫെയര്‍ തുടങ്ങിയവ കക്കട്ടില്‍, മൊകേരി എന്നിവിടങ്ങളില്‍ തുടങ്ങി. ഘോഷയാത്രയോടു കൂടി
ആരംഭിച്ച കുടുംബശ്രീ മേള പഞ്ചായത്ത് പ്രസി. കെ.ടി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മൊകേരിയിലെ കര്‍ഷക ചന്ത ബ്ലോക്ക് പ്രസി. കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ റീന സുരേഷ്, മിനി സുധീര്‍, ചന്ദ്രന്, കെ.വിശ്വനാഥന്, മെമ്പര്‍മാരായ എലിയാറ ആനന്ദന്, എം.ടി.രവീന്ദ്രന്, ഷീന പ്രകാശ്, എന്‍.കെ.നസീര്‍, ഷറഫുന്നിസ, ശ്രീബിഷ.ഒ.പി, പി.ടി.കെ.രാധ, ലിനി.ആര്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ നൗഷാദ്,
അനുഷ്ക പവിത്രന്, സിന്ധു (സിഡിഎസ്), ജമാല്‍ മൊകേരി, നാരായണന്, സന്തോഷ്.കെ.പി, ബാബു, കൃഷി അസി. സൈനബ എന്നിവര്‍ പ്രസംഗിച്ചു. കക്കട്ടില്‍ തുടങ്ങിയ ഓണം ഫെയര്‍ (സിവില്‍ സപ്ലൈ) പഞ്ചായത്ത് പ്രസി. കെ.ടി.ചന്ദ്രന് ഉദഘാടനം ചെയ്തു. മുഹമ്മദ് കക്കട്ടില്‍, പി.പി.അശോകന്, വി.വി.പ്രഭാകരന്, എ.പി.കുഞ്ഞബ്ദുള്ള, വി.രാജന്, വി.പി.വാസു, എം.എം.രാധാകൃഷ്ണന്, യൂസഫ് പള്ളിയത്ത്, ടി.വി.നിജിന്‍, അജിഷ് (ഔട്ട്ലെറ്റ് മാനേജര്‍) സംസാരിച്ചു.















