
കക്കട്ടില്‍: പിഎംകെഎസ്വൈയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജനകീയ കാലാവസ്ഥ നിരീക്ഷണ പദ്ധതി കൈവേലിയില്‍ അസി. കലക്ടര്‍
മാളവിക.ജി നായര്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനങ്ങളെ പറ്റി അറിയാനും നീരീക്ഷിക്കാനുമുള്ള
ഉപകരണങ്ങള്‍ സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി പി. അമ്പിളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയ് ശ്രീകുമാര്‍. പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ടി.എം.ജമീല, ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റുമാരായ സജിന മണ്ണ്യൂര്‍, കെ.ടി ചന്ദ്രന്,
മേഘപൊയിലു പറമ്പില്‍. ബ്ലോക്ക് സ്റ്റാന്റിംഗ് ചെയര്മാന്മാരായ പി.സി രവീന്ദ്രന്, റോയ്, റീജ അനില്‍, മെമ്പര്‍മാരായ സന്ധ്യ കരണ്ടോട്, ബീന കുളങ്ങരത്ത്, നാരായണന് തോട്ടക്കാട്, സരിത മുരളി, വത്സല, കെ.കെ അബ്ദുള്ള, സാജീദ, ഇ.പി ജസീല, പി.എം. സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജനപ്രതിനിധികള്‍, നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ മുതലായവര്‍ സംബന്ധിച്ചു
















