വടകര: കേരള വികസന പദ്ധതി 2023-24 സമ്പൂര്‍ണ ശുചിത്വ പദ്ധതി പ്രകാരം ചോറോട് ഗ്രാമ പഞ്ചായത്ത് റിംഗ് കമ്പോസ്റ്റ് വീപ്പകള്‍ വിതരണം ചെയ്തു. പതിനൊന്നാം വാര്‍ഡില്‍ 38 പേര്‍ക്ക് വീപ്പകള്‍ നല്കി. ഗ്രാമസഭയില്‍ അംഗീകരിച്ചവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്കാണ് ഇവ നല്‍കിയത്. വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ വിതരണം നിര്‍വഹിച്ചു. രണ്ടായിരം രൂപ വിലവരുന്ന രണ്ട് റിംഗ് വീപ്പകള്‍ ഓരോരുത്തര്‍ക്കും നല്കി. 204 രൂപയാണ് ഗുണഭോക്തൃ വിഹിതം. ഗ്രാമ പഞ്ചായത്തില്‍ ഈ വര്‍ഷം 800 ഓളം റിംഗുകള്‍ വിതരണം ചെയ്യും. എല്ലാ വീടുകളിലും ജൈവ മാലിന്യം സംസ്കരണ സംവിധാനം ഒരുക്കുകയാണ്
പദ്ധതിയുടെ ലക്ഷ്യം.