
കൊയിലാണ്ടി: പെരുവട്ടൂരില്‍ ഹോമിയോ ആശുപത്രിക്ക് സമീപം അടച്ചിട്ട വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കൂരാച്ചുണ്ട് ഓടക്കുഴി മുസ്തഫയാണ് (38) പിടിയിലായത്.
മുത്താമ്പി റോഡില്‍ അമ്പ്രമോളി കനാലിന് സമീപത്തെ ശിവദം ഹൗസില്‍ ഗീരീഷന്റെ വീട്ടിലാണ് ജൂലായ് ഏഴിന് രാത്രി മോഷണം നടന്നത്. സ്വര്‍ണ ചെയിന്‍, ഡയമണ്ട് കമ്മല്‍, പണം എന്നിവ മോഷ്ടാക്കള്‍ കവര്‍ന്നു. വീട്ടുകാര്‍ രാവിലെ ബന്ധുവീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. മൂന്ന് പേരെ സി.സി.ടി.വിയില്‍ പതിഞ്ഞെങ്കിലും മുഖം വ്യക്തമായിരുന്നില്ല.
മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കയറിയത്.
കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടന്നു വരവേ കൂരാച്ചുണ്ട് സ്വദേശിയും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മുസ്തഫ എന്ന മുത്തുവിനെ തിരൂരില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത. സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. കൊയിലാണ്ടിയില്‍ നടന്ന മറ്റ് കളവു കേസുകളില്‍ ഇവര്‍ക്ക് ബന്ധമുണ്ടോ എന്നത് പോലീസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. എസ്എച്ച്ഒ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
















