
വടകര: എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന
രണ്ടു പ്രതികളെ വടകര എന്‍ഡിപിഎസ് കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് തിരികെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്.
മൂന്ന്, നാല് പ്രതികളായ കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യത്തിലേക്ക് പോലീസ് കസ്റ്റഡിയില്‍
വിട്ടത്. ഇതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്രതികളെ വ്യാഴാഴ്ച ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയുണ്ടായി. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് അപേക്ഷ നല്‍കിയതെങ്കിലും രണ്ട് ദിവസമാണ് കോടതി അനുവദിച്ചത്.
പോലീസിനോടൊപ്പം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ തങ്ങള്‍ക്ക് യാതൊന്നും പറയാനില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനു പിന്നാലെ ഇരുവരേയും പോലീസ്
വാഹനത്തില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായ ഇരുവര്‍ക്കും പുറമെ രണ്ടാം പ്രതി മരുതോങ്കര സ്വദേശി കീര്‍ത്തനയെ നേരത്തേ കസ്്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു. വടകര സ്വദേശി സഫ്വാന്‍, ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികള്‍. കേസിലെ മുഖ്യ സൂത്രധാരനായ വയനാട് സ്വദേശിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
















