
വടകര: എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രണ്ടു പ്രതികളെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. മൂന്ന്, നാല്
പ്രതികളായ കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം വടകര എന്‍ഡിപിഎസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്.
അഡീഷണല്‍ ഗവ.പ്ലീഡര്‍ അഡ്വ.ഇ.വി. ലിജീഷ് മുഖേന നല്‍കിയ അപേക്ഷയെ തുടര്‍ന്ന് പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എന്‍ഡിപിഎസ് ജഡ്ജ് അന്യാസ് തയ്യില്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കാനാണ് അപേക്ഷ.
















