
കൈവേലി: നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷകദിനാഘോഷത്തില്‍ മികച്ച വിദ്യാര്‍ഥി
കര്‍ഷകന്‍ ഉള്‍പെടെ 12 പേരെ ആദരിച്ചു. കല്ലാച്ചി പ്രൊവിഡന്‍സ് സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥി ദേവല്‍ കെ.കല്ലില്‍ ഉള്‍പെടെയുള്ളവരെയാണ് ആദരിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് സജിന മണ്യൂര്‍ ഉദ്ഘാടനം ചെയ്തു.
‘ശാസ്ത്രീയ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി’ എന്ന വിഷയത്തില്‍ ഡിഗോള്‍ തോമസ് ക്ലാസെടുത്തു. കര്‍ഷകര്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട്, കവുങ്ങ്, മുരിങ്ങ
തുടങ്ങിയവയുടെ തൈകള്‍ വിതരണം ചെയ്തു. പൊന്നി എ, ഗീത കെ.എം, പവിത്രന്‍ എ.പി, ടി.പി. പവിത്രന്‍, കുഞ്ഞിക്കണ്ണന്‍ എം, സുധീഷ് എടോനി, വി.എന്‍. കുഞ്ഞിക്കണ്ണന്‍, ഒ. വിനോദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കൃഷി ഓഫീസര്‍ ആര്യ എസ്.ആര്‍. സ്വാഗതവും കൃഷി അസിസ്റ്റന്റ് അഭിജിത്ത് എം. നന്ദിയും പറഞ്ഞു.
















