തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഓണം സ്‌പെഷല്‍ അരി ഓണക്കിറ്റ് വിതരണത്തിലെ സാങ്കേതിക തടസം പരിഹരിച്ചെന്നും ഇന്നുമുതല്‍ (19-08-26)
പൂര്‍ണതോതിലാകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ജില്ലയില്‍ ഓണം സ്‌പെഷല്‍ അരി മുഴുവനും വിതരണത്തിനായി വിട്ടെടുത്തിട്ടുണ്ട്. ജില്ലയിലെ എഫ്‌സിഐ ഗോഡൗണുകളില്‍ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷന്‍ കടകളില്‍ ഓണം സ്‌പെഷല്‍ അരി എത്താന്‍ വൈകിയത്. ഗോഡൗണുകളില്‍ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. വിലക്കയറ്റം തടയാന്‍ അരിമില്ലുകളില്‍ ഉള്‍പ്പെടെ സ്‌പെഷല്‍ സ്‌ക്വാഡ് രംഗത്തുണ്ട്. പച്ചക്കറി കടകള്‍, റീടെയ്ല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കാന്‍ കലകടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യസാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജീവനക്കാര്‍ അവധിയെടുക്കുന്നതു ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലകളിലെ റേഷന്‍ കിറ്റ് വിതരണത്തിന്‍െ്‌റ തുടര്‍അവലോകനം നാളെ (19-08-2026) രാവിലെ നടക്കും. മന്ത്രി പറഞ്ഞു. ഇന്നലെ നടന്ന അവലോകന യോഗത്തില്‍ എഫ്‌സിഐ, ജിഎസ്ടി, ആദായനികുതി, ഭക്ഷ്യസിവില്‍ സപ്‌ളൈസ് വകുപ്പ്, സപ്‌ളൈകോ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.















