കോഴിക്കോട്: മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇത് മൂന്നാം
തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. നന്ദുലാല്‍ എന്ന റിയാസിന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ഡിടിപിസി കോഓര്‍ഡിനേറ്റര്‍ ആയിരുന്നു നന്ദുലാല്‍.
കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലുള്‍പ്പെടെ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.
തുടര്‍ന്ന് വീണയെ രണ്ട് തവണ
ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു. സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് വീണ്ടും പരിശോധന നടത്തുന്നതെന്നാണ് വിവരം. സിഎംആര്‍എല്ലില്‍ നിന്ന് യാതൊരു സേവനവും നല്‍കാതെ 2.78 കോടി രൂപ അനധികൃതമായി എക്സാലോജിക് കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
















