• Latest
  • Trending
നമ്മെ ഭരിക്കുന്നത് അധിനിവേശചിന്ത: എം.എന്‍. കാരശ്ശേരി

നമ്മെ ഭരിക്കുന്നത് അധിനിവേശചിന്ത: എം.എന്‍. കാരശ്ശേരി

August 18, 2026
വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ല ഭഗത് സിംഗിന്റെ മക്കള്‍: ഐഷി ഘോഷ്

വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ല ഭഗത് സിംഗിന്റെ മക്കള്‍: ഐഷി ഘോഷ്

August 18, 2026
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

August 18, 2026
അങ്ങാടിത്താഴ പുളിങ്കണ്ടിയില്‍ സത്യന്‍ അന്തരിച്ചു

അങ്ങാടിത്താഴ പുളിങ്കണ്ടിയില്‍ സത്യന്‍ അന്തരിച്ചു

August 18, 2026
വടകരയില്‍ കാണാതായ കാര്‍ കാസര്‍കോട്ട് കണ്ടെത്തി

വടകരയില്‍ കാണാതായ കാര്‍ കാസര്‍കോട്ട് കണ്ടെത്തി

August 18, 2026
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

August 18, 2026
ആലപ്പുഴയിലെ വയോധികന്റെ കൊലപാതകം; കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴയിലെ വയോധികന്റെ കൊലപാതകം; കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

August 18, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

August 18, 2026
വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

August 18, 2026
നാളികേരത്തിനു മികച്ച താങ്ങുവില പ്രഖ്യാപിക്കണം: പാറക്കല്‍ എംഎല്‍എ

നാളികേരത്തിനു മികച്ച താങ്ങുവില പ്രഖ്യാപിക്കണം: പാറക്കല്‍ എംഎല്‍എ

August 17, 2026
കക്കംവെള്ളി അക്കരോല്‍ തായിലാണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു

കക്കംവെള്ളി അക്കരോല്‍ തായിലാണ്ടി ഹലീമ ഹജ്ജുമ്മ അന്തരിച്ചു

August 17, 2026
കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

August 17, 2026
വടയം ചോരങ്കോട്ടുമ്മല്‍ കദീശ അന്തരിച്ചു

വടയം ചോരങ്കോട്ടുമ്മല്‍ കദീശ അന്തരിച്ചു

August 17, 2026
Vatakara Varthakal
Tuesday, August 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നമ്മെ ഭരിക്കുന്നത് അധിനിവേശചിന്ത: എം.എന്‍. കാരശ്ശേരി

by newsdesk
August 18, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

വടകര: അധിനിവേശം അവസാനിച്ചിട്ടും കൊളോണിയല്‍ ആശയങ്ങളും വിചാരരീതികളും നമ്മെ ഭരിക്കുകയാണെന്ന് എം.എന്‍. കാരശ്ശേരി. ആധുനിക നിരൂപകര്‍ യൂറോപ്യന്‍ ആശയങ്ങളെ മനസ്സിലാകാത്ത ഭാഷയില്‍ അവതരിപ്പിച്ചത് വായനക്കാരെ വിമര്‍ശനകലയില്‍നിന്ന് അകറ്റാന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. വടകര സാഹിത്യവേദി സംഘടിപ്പിച്ച സി.പി. ശിവദാസന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നിരൂപണകൃതിക്ക് ഏര്‍പ്പെടുത്തിയ സി പി ശിവദാസന്‍ പുരസ്‌കാരം ഇ വി രാമകൃഷ്ണന് അദ്ദേഹം സമ്മാനിച്ചു. അധിനിവേശത്തിന്റെ അടയാളങ്ങള്‍ സാഹിത്യ ഭാവനയില്‍ എങ്ങനെ ഇടപെടുന്നു എന്ന അന്വേഷണമാണ് ഇ.വി.രാമകൃഷണന്റെ വിമര്‍ശനങ്ങളെ പ്രസക്തമാക്കുന്നത്. ഏകശിലാരൂപമായ ദേശ ഭാവനയ്ക്കുപകരം നാനാത്വത്തെ അന്വേഷിക്കുന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശനരീതിയെന്നും കാരശ്ശേരി പറഞ്ഞു.
ഭാഷ ഒരു പ്രവാഹമാണെന്നും കലര്‍പ്പുകളുടെ വൈവിധ്യമാണ് അതിനെ ചലിപ്പിക്കുന്നതെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഇ.വി. രാമകൃഷ്ണന്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ ജ്ഞാന വ്യവസ്ഥയെ മഹത്വവല്‍കരിക്കുന്നവര്‍, ഈ വൈവിധ്യങ്ങളെ തമസ്‌കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ എം ഭരതന്‍ അവാര്‍ഡ് കൃതി പരിചയപ്പെടുത്തി. പി പി ദാമോദരന്‍, പുറന്തോടത്ത് ഗംഗാധരന്‍, പി പി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ല ഭഗത് സിംഗിന്റെ മക്കള്‍: ഐഷി ഘോഷ്

വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ല ഭഗത് സിംഗിന്റെ മക്കള്‍: ഐഷി ഘോഷ്

August 18, 2026
ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

August 18, 2026
നമ്മെ ഭരിക്കുന്നത് അധിനിവേശചിന്ത: എം.എന്‍. കാരശ്ശേരി

നമ്മെ ഭരിക്കുന്നത് അധിനിവേശചിന്ത: എം.എന്‍. കാരശ്ശേരി

August 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിദ്യാര്‍ഥികള്‍ സവര്‍ക്കറുടെ പിന്മുറക്കാരല്ല ഭഗത് സിംഗിന്റെ മക്കള്‍: ഐഷി ഘോഷ്
  • ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
  • നമ്മെ ഭരിക്കുന്നത് അധിനിവേശചിന്ത: എം.എന്‍. കാരശ്ശേരി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by