എടച്ചേരി: സഹകരണ പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷാമാശ്വാസം പുനഃസ്ഥാപിച്ചു കിട്ടണമെന്ന് കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ്
അസോസിയേഷന്റെ വടകര താലൂക്ക് കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാലാകാലങ്ങളില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, മിനിമം പെന്‍ഷനും പരമാവധി പെന്‍ഷനും വര്‍ധിപ്പിക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, 15% ഇടക്കാല ആശ്വാസം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വടകര താലൂക്ക് കൗണ്‍സില്‍ യോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പി.സേതുമാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഗോപാലകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എം.അശോകന്‍, ജില്ലാ കമ്മിറ്റി ട്രഷറര്‍ ടി.കെ.ഗോപാലന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.രാഘവന്‍, ബാലകൃഷ്ണക്കുറുപ്പ്, കെ.വി.ചന്ദ്രി, എന്നിവര്‍ സംസാരിച്ചു. താലൂക്ക് കമ്മിറ്റി സെക്രട്ടറി ഇ.വി.നാണു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രവീന്ദ്രന്‍ ചള്ളയില്‍ അവകാശ പ്രമേയവും കെ.എം.ദാമോദരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇ.വി.നാണു സ്വാഗതവും വാസു.കെ കുനിങ്ങാട് നന്ദിയും പറഞ്ഞു.















