
വടകര: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നു കാണാതായ കാര്‍ കാസര്‍കോട്ട് കണ്ടെത്തി. ഒഞ്ചിയം നടുക്കണ്ടിയില്‍ പ്രഭാകരന്റെ സ്വിഫ്റ്റ് കാറാണ് കാണാതായത്. തലപ്പാടി ചെര്‍ക്കള
ദേശീയ പാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ദേശീയ പാതയോരത്ത് മാസത്തോളമായി
കാര്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പരിശോ ധനയിലാണ് മോഷണം പോയ കാറാണെന്ന് തിരിച്ചറിഞ്ഞത്.
വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട് കാര്‍ മെയ് 19നാണ് മോഷണം പോയത്.
കാണാതായ കാര്‍ വടകര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
















