ചോമ്പാല: അഴിയൂര്‍ സൗഹൃദ കൂട്ടായ്മയും സംഗീത പ്രേമികളുടെ കൂട്ടായ്മയായ പാടാം നമുക്ക് പാടാം ഗ്രൂപ്പും സംയുക്തമായി എസ്.ജാനകി അനുസ്മരണവും സംഗീത സായാഹ്നവും
സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനുമായ ഹരികുമാര്‍ ഹരേറാം ഉദ്ഘാടനം ചെയ്തു. സംഗീതം പഠിക്കാതെ ആറ് പതിറ്റാണ്ടിലേറെയുള്ള സംഗീത ജീവിതത്തില്‍ ഭാവതീവ്രമായ ആലാപന ശൈലി കൊണ്ട് ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദക്ഷിണേന്ത്യയുടെ വാനമ്പാടിയാണ് എസ്.ജാനകിയമ്മ എന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദ കൂട്ടായ്മ ചെയര്‍മാന്‍ ടി.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി.വിജയന്‍, പി.കെ.കോയ, സുനിത ഗോവിന്ദ്, ചന്ദ്രബാബു, പ്രതീശന്‍ ചോമ്പാല, മാലതി കൃഷ്ണന്‍ അഴിയൂര്‍, വിജയ് പ്രകാശ്, സി.കെ.ബാബു ചോമ്പാല എന്നിവര്‍ സംസാരിച്ചു. രാജന്‍ തീര്‍ഥം സ്വാഗതം പറഞ്ഞു. റഹിം അഴിയൂര്‍, മഹമ്മൂദ് ഫനാര്‍, ബേബി സുശീല ബിലഹരി, സജ്‌ന.സി.കെ, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷെമീറ റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. സംഗീത സായാഹ്നം പരിപാടി പ്രശസ്ത ഗായിക വിജയ പ്രകാശിന്റെ നേതൃത്വത്തില്‍ അഴിയൂര്‍, ചോമ്പാല്‍, കല്ലാമല, മാഹി എന്നവിടങ്ങളിലെ ഗായകര്‍ ശ്രദ്ധേയമാക്കി.















