
വടകര: പുതുപ്പണം കുളങ്ങരത്ത് താഴ സാംസ്‌കാരിക വേദി ആഭിമുഖ്യത്തില്‍ എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെയും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത
വിജയികളെയും ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ നേടിയ വി.സി. ശ്രീജിത്ത്, അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സി.പി. അച്യുതന്‍ എന്നിവരെയും അനുമോദിച്ചു
കെ ടി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ച പരിപാടി ടി.സി. രമേശന്‍ ഉദ്ഘാടനം ചെയ്തു. വടകര മുന്‍സിപ്പല്‍ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. പ്രശാന്തി, കെ കുഞ്ഞിക്കണ്ണന്‍, എം രമണി, കെടി അനീഫ്, എം. ഗോപി, ടി.ശിവദാസന്‍, കെ. ദില്‍ഷത്ത്, രാജീവന്‍ വി.പി എന്നിവര്‍ സംസാരിച്ചു
















