
വടകര: എംഇഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും എംഇഎസ് കോളജ് വടകരയുടെ ചെയര്‍മാനു മായ ഡോ. വി.കെ. ജമാല്‍ (79) അന്തരിച്ചു. തച്ചന്‍കുന്ന്
പരേതരായ വടുവന്‍ മാസ്റ്ററുടെയും കൊളാരി അയിഷുവിന്റെയും മകനാണ്.
വടകര ആശാ ഹോസ്പിറ്റല്‍ ഡയരക്ടര്‍, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘ കാലം സര്‍ക്കാര്‍ സര്‍വീസില്‍ വില്ല്യാപ്പള്ളി, മഞ്ചേരി, വടകര ഹോസ്പിറ്റിലുകളില്‍ ജോലി ചെയ്തു. മഞ്ചേരി ഗവ. ഹോസ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വില്യാപ്പള്ളിയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടര്‍ ജമാല്‍ എംഇഎസ് കോളജ് വടകരയുടെ സ്ഥാപകന്‍ കൂടിയാണ്. വില്യാപ്പള്ളി മുസ്ലിം ജമാത്ത്,
ഐഎംഎ വടകര എന്നിവയുടെ ഭാരവാഹിയായിരുന്നിട്ടുണ്ട്.
ഭാര്യ: കാട്ടൊടി സുഹറ. മക്കള്‍: ജറീഷ് (ഇന്റീരിയര്‍ ഡിസൈനര്‍), ജസീന, ജംഷീന
മരുമക്കള്‍: റഫിയ, ഡോ: അമീന് ഷാഹിദ് (ചാലിയം), ഡോ: റംഷാദ് (ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍)
സഹോദരങ്ങള്‍: പൊടിയാടി കുഞ്ഞിപ്പാത്തു, വി.കെ.മജീദ്, പരേതരായ വി.കെ.അബു, വി.കെ.കുഞ്ഞമ്മദ്, സെക്കിയ, നെഫീസ. മയ്യത്ത് ഉച്ചക്ക് 12.30 മണിക്ക് വില്യാപ്പള്ളിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 4.15 ന് വില്യാപ്പള്ളി ജുമാഅത്ത് പള്ളിയില്‍. ഖബറടക്കം വൈകുന്നേരം 5.30ന് അയനിക്കാട് ഹൈദ്രൂസ് ജുമ മസ്ജിദില്‍.
















