
വടകര: സ്വാതന്ത്ര്യ ദിനത്തില്‍ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി കോട്ടപ്പറമ്പില്‍ യങ്ങ് ഇന്ത്യ ക്യാമ്പയിന് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം.വി. ജയരാജന് ഉദ്ഘാടനം ചെയ്തു. പാതിവെന്ത ബിജെപിയാണ് കോണ്‍ഗ്രസെന്നും അവരാണ്
കേരളം ഭരിക്കുന്നതെന്നും എം വി ജയരാജന് പറഞ്ഞു. ബിജെപിയോട് പൂര്‍ണ വിധേയത്വമുള്ളവരാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍. ബിജെപിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയുന്നില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു ശബ്ദവും ഭരണത്തിലെത്തിയപ്പോള്‍ മറ്റൊരു ശബ്ദവുമാണ് മുഖ്യമന്ത്രിയുടെതെന്നും അദ്ദേഹം പറഞ്ഞു. ടി ടി ജനീഷ് അധ്യക്ഷനായി. കെ ടി സപന്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിവൈഎഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ടി വി അനിത സംസാരിച്ചു. എന്‍ ഷിജിന് സ്വാഗതവും പി എസ് അര്ജുന് നന്ദിയും പറഞ്ഞു.
















