പയ്യോളി: ഗായകനും സംഗീത അധ്യാപകനുമായിരുന്ന ഇരിങ്ങല്‍ താരാപരം എം.ടി.ശിവദാസിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. മുനിസിപ്പല്‍
വൈസ് ചെയര്മാന് മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ടി.സിന്ധു, നിഹാല്‍.എന്‍.ടി, മിഥുന്.കെ.എസ്, നിഷ ഗിരീഷ്, പ്രേംകുമാര്‍ വടകര, പടന്നയില്‍ പ്രഭാകരന്, സബീഷ് കുന്നങ്ങോത്ത്, ഇ.കെ.ലിനീഷ്, രാജേഷ് ചോറോട്, രാജന് കൊളാവിപ്പാലം, രാമചന്ദ്രന്.ടി.കെ, പി.പി.ദിനേശ് ബാബു, രത്നാകരന് പടന്നയില്‍, വിജയന് പെരിങ്ങാട്, കെ.ടി.രാജീവന്, ഷാജി കല്ലേരി, പ്രകാശ്നന്തി, ടി.പവിത്രന്, ശാന്ത എന്നിവര്‍ സംസാരിച്ചു.















