
വടകര: ചെമ്മരത്തൂര്‍ പതിയാര്‍ സ്മാരക ഗ്രന്ഥാലയം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് വീരാന്‍കുട്ടി പതാകയുയര്‍ത്തി. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ
വയോജന സംഗമം നാടകകൃത്ത് തയ്യുള്ളതില്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നിരവധി പേരെത്തി.
കെ.പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഒ പി ചന്ദ്രന്‍, ബവിത എന്‍.കെ,
ചന്ദ്രന്‍ പുതുക്കുടി, വേണു കണ്ണോത്ത്, പ്രദീപന്‍.പി, നാരായണന്‍ കോവുക്കല്‍, എ.കെ. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീജിത്ത് എ.പി – ബിന്ദുജ ദമ്പതിമാര്‍ ഗ്രന്ഥാലയത്തിനു നല്‍കിയ 10000 രൂപയുടെ പുസ്തകം ചടങ്ങില്‍ ഏറ്റുവാങ്ങി.
















