
വില്യാപ്പള്ളി: വെണ്ണിയാട്ട് പാറ സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എം. ബാലകൃഷണന്‍ പതാക ഉയര്‍ത്തി. കെ.പി.വാസു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അധ്യാപക അവാര്‍ഡ് ജേതാവ് ടി. മോഹന്‍ദാസ്
സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. കുഞ്ഞബ്ദുള്ള, ഹാഷിം പി.കെ, ഭാര്‍ഗ്ഗവി, ഗീത, പവിത്രന്‍ പി.കെ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ ഗാനാലാപനത്തിനു ശേഷം പായസ വിതരണവും നടത്തി.















