
ചേലക്കാട്: ചേലക്കാട് എല്‍പിയില്‍ സിനിമ സംവിധായകന് പപ്പന് നരിപ്പറ്റ തന്റെ പുസ്തകം കുട്ടികള്‍ക്ക് സമ്മാനിച്ച് സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. സ്കൂള്‍ ലീഡര്‍ റിസ കൃഷ്ണ പുസ്തകം
ഏറ്റുവാങ്ങി. എച്ച്എം പ്രകാശന്.ഇ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ കെ.ടി.കെ.സവിത, പിടിഎ പ്രസി. അനീഷ് കുമാര്‍, ഷാഹിദ, മജീദ് പുത്തന്‍ പുരയില്‍, ഹമിദ്, വിവിധ മത്സര വിജയികള്‍ക്ക് കോമഡിഫൈയിം വിനോദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചങ്ങരംകുളം: ആലക്കാട് എംഎല്‍പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എച്ച്എം ഏ.വി.നാസറുദ്ദിന് പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്രയും നടത്തി. ആഘോഷങ്ങള്‍ വാര്‍ഡ് മെമ്പര്‍ വിനീത ദിനേശ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസി. റഷീദ്.പി.കെ, റാഫി നടേമ്മല്‍, കെ.ദിവ്യ, ദിവാകരന്, എം.ഫാത്തിമ, ജസീല, പ്രസീത, അന് സബ്, എം.സാറ, പി.എസ്.ധന്യ എന്നിവര്‍ പ്രസംഗിച്ചു.
















