തോടന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടന്നൂര്‍ മഹാദേവക്ഷേത്രം
ഭരണ സമിതി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ വടകര ഏരിയാകമ്മിറ്റി, തോടന്നൂര്‍ ശിശിരം മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ
സഹകരണത്തോടെമഡിക്കല് ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ക്ഷേത്രം മേല്‍ ശാന്തി മനോജ് നമ്പൂതിരി ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചു. സി.എം.സതീശന് അധ്യക്ഷത വഹിച്ചു. പി.പി.സദാനന്ദന്, ഡോ. സനരാഹുല്, ഡോ. അബ്ദുള്‍ റസാക്ക്, ഡോ. ഷാനിബ, ഡോസായി സംഗീത്, അഡ്വ. പി.പി.സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു.















