
വടകര: തബലവായനയിലൂടെ പ്രശസ്തനായ വടകര രാമകൃഷണന് എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന എം.കെ. രാമകൃഷ്ണന് പുതുപ്പണത്തിന് കടത്തനാട് ഓര്‍ക്കസ്ട്രയുടെ ആദരം.
കെ. രഘുനാഥ് പൊന്നാട അണിയിച്ചു.
മലയാള ചലച്ചിത്ര പിന്നണി ഗാന സംഗീതത്തിന് താളക്കൊഴുപ്പേകിയതിനു പുറമെ ആല്‍ബം പാട്ടുകള്‍ക്കും തരംഗിണി ഉത്സവ ഗാനങ്ങള്‍ക്കും രാമകൃഷണന് തബലയില്‍ ഇന്ദ്രജാലമൊരുക്കി.
സതീശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സച്ചിദാനന്ദന് ഒ.വി. വിജിഷ് വി എം , ജയപ്രകാശ് കൊല്ലം, സുരേഷ് വി.കെ., ദിനിഷ തച്ചംകുന്ന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.കെ സതീശന് സ്വാഗതവും മനോഹരന് പി. നന്ദിയും പറഞ്ഞു.
സംഗീതജ്ഞനും ഗായകനുമായ ഇരിങ്ങല്‍ ശിവദാസന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
















