കോഴിക്കോട്: കേരളത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ അറബ് യുവതിയെ കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് ജാഫര്‍ഖാന്‍ കോളനി
റോഡിലെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഖാസല്‍ ഖൈമ സ്വദേശി സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് നടക്കാവ് സ്റ്റേഷനില്‍ വിവരമറിയുന്നത്. യുവതി കുടുംബ സമേതമാണ് കേരളത്തില്‍ എത്തിയത്. നടക്കാവ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.















