അഴിയൂര്‍: സംസ്ഥാനത്തെ 93 കെഎസ്ആര്‍ടിസി ഡിപ്പോവിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജനകീയ സമിതികള്‍ രൂപീകരിച്ചതായി ഗതാഗത മന്ത്രി സി.പി.ജോണ്‍
പറഞ്ഞു. എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, വകുപ്പ് പ്രതിനിധികള്‍ അടക്കം ഇതില്‍ അംഗങ്ങളായിരിക്കും. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവാഹന്‍ സൈറ്റിലെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. വടകരയില്‍ ഒഴിഞ്ഞ് കിടക്കുന്ന ആര്‍ടിഒ തസ്തികയിലേക്ക് ആളെ നിയമിക്കുമെന്ന് കെ.കെ.രമ എംഎല്‍എ ക്ക് മന്ത്രി ഉറപ്പ് നല്‍കി. യുഡിഎഫ് നേതാക്കളായ അഡ്വ. ഐ.മൂസ, സി.കെ.വിശ്വനാഥന്‍, സുനില്‍ മടപ്പള്ളി, പി.ബാബുരാജ്, യു.എ.റഹീം, പ്രദീപ് ചോമ്പാല, കെ.അനില്‍കുമാര്‍, ശശി കൂര്‍ക്കയില്‍, പി.പി.ഇസ്മായില്‍, കാവില്‍ രാധാകൃഷ്ണന്‍, മോഹനന്‍ പാറക്കടവ്, സുബിന്‍ മടപ്പള്ളി, ഹാരിസ് മുക്കാളി, നസീര്‍ വീരോളി, ബവിത്ത് തയ്യില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.















