വടകര: ഭിന്നശേഷി കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ മണിയൂര്‍ തണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി വിദ്യാലയ സാമ്പത്തിക
സമാഹരണത്തിന്റെ ഭാഗമായുള്ള സ്നേഹ സംഗമവും ചായ സല്‍ക്കാരവും 24 ന് തിങ്കളാഴ്ച വൈകീട്ട് നാലു മണി മുതല്‍ രാത്രി ഒന്‍പത് മണിവരെ തുറശ്ശേരി മുക്കില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, തൂഫാന് വാരിയര്‍ പ്രഖ്യാപനം, സംഗീത നിശ എന്നിവയും നടക്കും. വൈകീട്ട് ആറു മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കും. ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, കെ.കെ.രമ, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദിന്‍ഷ, മുന്‍ എംഎല്‍എ മാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, ഇ.കെ.വിജയന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ.ദിനേശന്, പി.സി.ഷീബ, തണല്‍ ചെയര്മാന് ഡോ. ഇദ്രീസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.അമ്മദ്, സി.പി.വിശ്വനാഥന്, ബിജിത്ത് ലാല്‍ തെക്കേടത്ത്, കെ.സി.ശശി, രവീന്ദ്രന്.ടി.പി എന്നിവര്‍ പങ്കെടുത്തു.















