
വടകര: കടത്തനാടിന്റെ വിമര്‍ശനപ്രതിഭ ഡോ.സി.പി. ശിവദാസന്‍ ഓര്‍മയായിട്ട് പതിനാറാണ്ട് തികയുന്നു. ഡോ. സി.പി. ശിവദാസന്‍ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും
ഓഗസ്ത് 17 തിങ്കള്‍ വൈകു.4 മണിക്ക് വടകര ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
കോഴിക്കോട്-കണ്ണൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയായിയിരുന്ന സി.പി. ശിവദാസന്‍ ശൈലീവിജ്ഞാനീയം ആസ്പദമാക്കി നടത്തിയിട്ടുള്ള സാഹിത്യവിമര്‍ശനങ്ങള്‍ ശ്രദ്ധേയമാണ്. ഷേക്സ്പിയര് ഉള്‍പ്പെടെയുള്ളവരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹം ഭാഷാഗവേഷകരുള്പ്പെടെ വലിയ ശിഷ്യസമ്പത്തിനുടമയാണ്. വടകര സാഹിത്യവേദിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്കി.
തിങ്കളാഴ്ച നടക്കുന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും പ്രൊഫ.എം എന്‍ കാരശ്ശേരി നിര്‍വഹിക്കും. പ്രൊഫ.ഇ വി രാമകൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങും. സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍
ഡോ.കെ.എം ഭരതന് അവാര്‍ഡ് കൃതി പരിചയപ്പെടുത്തും. പി പി ദാമോദരന്‍, പുറന്തോടത്ത് ഗംഗാധരന്, പി പി രാജന് എന്നിവര്‍ പ്രസംഗിക്കും.















