• Latest
  • Trending
കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

August 11, 2026
കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

August 11, 2026
വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു

വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു

August 11, 2026
മെഡിക്കല്‍ കോളജിന് സമീപം വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍

മെഡിക്കല്‍ കോളജിന് സമീപം വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍

August 11, 2026
വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍

വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍

August 11, 2026
വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു

വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു

August 11, 2026
യോഗത്തിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം: ഡിഎംഒയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

August 11, 2026
വടയം തെറ്റത്ത് മീത്തല്‍ ദേവു അന്തരിച്ചു

വടയം തെറ്റത്ത് മീത്തല്‍ ദേവു അന്തരിച്ചു

August 11, 2026
വിദ്യാര്‍ഥികള്‍ക്ക് കര്‍ക്കിടക കഞ്ഞിയുടെ മധുരം; മുടങ്ങാതെ പന്ത്രണ്ട് വര്‍ഷം

വിദ്യാര്‍ഥികള്‍ക്ക് കര്‍ക്കിടക കഞ്ഞിയുടെ മധുരം; മുടങ്ങാതെ പന്ത്രണ്ട് വര്‍ഷം

August 11, 2026
പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല; പോലീസിനെതിരെ ഡിവൈഎഫ്‌ഐ

ജീവനക്കാരിയുടെ മരണം: ബഹുജനരോഷം ഉയരണമെന്ന് ഡിവൈഎഫ്ഐ

August 11, 2026
പഞ്ചായത്തുകളില്‍ സൗജന്യ വൈഫൈ; പദ്ധതിയുമായി ബിഎസ്എന്‍എല്‍

പഞ്ചായത്തുകളില്‍ സൗജന്യ വൈഫൈ; പദ്ധതിയുമായി ബിഎസ്എന്‍എല്‍

August 11, 2026
മാതാവ് മരിച്ച് 16-ാം നാളില്‍ മകനും

മാതാവ് മരിച്ച് 16-ാം നാളില്‍ മകനും

August 11, 2026
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

August 10, 2026
Vatakara Varthakal
Tuesday, August 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

by newsdesk
August 11, 2026
in കേരളം
0
Home കേരളം


തൃശൂര്‍: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോക്ടര്‍ എം.പി. പരമേശ്വരന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.
എം.പി. പരമേശ്വരന്റെ നാലാംലോക സിദ്ധാന്തം കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും സി പിഎമ്മിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് 2004ല്‍ അദ്ദേഹത്തെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഓള്‍ ഇന്ത്യ പീപ്പിള്‍ സയന്‍സ് നെറ്റ്വര്‍ക്കിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ദേശീയ തലത്തില്‍ സാക്ഷരതാ പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കും അദ്ദേഹം വഹിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചര്‍ച്ചകള്‍ ശക്തമാക്കാനും ജനങ്ങളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്താനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന, ബൗദ്ധിക രംഗത്ത് കാര്യമായ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.
1935 ജനുവരി 18ന് കിരാലൂര്‍ ഗ്രാമത്തിലായിരുന്നു ജനനം. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കി. റഷ്യയിലെ മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ന്യൂക്‌ളിയര്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി.1957 മുതല്‍ 1975 വരെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു. പിന്നീട് ജോലി രാജിവച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. എം.പി. പരമേശ്വരന്റെ മരണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു. ആണവ ശാസ്ത്രജ്ഞന്‍, ശാസ്ത്രപ്രചാരകന്‍, വൈജ്ഞാനിക സാഹിത്യകാരന്‍, ചിന്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ പൊതുജീവിതത്തില്‍ സവിശേഷമായ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് അടുപ്പിക്കുകയും ശാസ്ത്രീയബോധവും യുക്തിചിന്തയും സമൂഹത്തില്‍ വളര്‍ത്തുകയും ചെയ്യുന്നതിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു എം.പി. പരമേശ്വരന്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളര്‍ച്ചയിലും രാജ്യത്തെ ജനകീയ ശാസ്ത്ര-സാക്ഷരതാ പ്രസ്ഥാനങ്ങളിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചുവെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു.

🦷✨ Smile Partner Multi Speciality Dental Clinic ✨🦷📍 കാർത്തികപ്പള്ളി റോഡ്, ഓർക്കാട്ടേരി📞 6282750369 | 6282760369

━━━━━━━━━━━━━━━━━━

🌟 പ്രത്യേക ഡെന്റൽ സ്പെഷ്യലിസ്റ്റ് സേവനം 🌟

🦷 ക്ലിപ്പ് & ക്ലിയർ അലൈനർ സ്പെഷ്യലിസ്ററ്📅 12 ഓഗസ്റ്റ് 2026 | ബുധൻ⏰ രാവിലെ 10:00 മുതൽ

🦷 റൂട്ട് കനാൽ സ്പെഷ്യലിസ്ററ്📅 13 ഓഗസ്റ്റ് 2026 | വ്യാഴം⏰ രാവിലെ 10:00 മുതൽ

━━━━━━━━━━━━━━━━━━

📢 അപ്പോയിന്റ്മെന്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ!✨ മികച്ച ചികിത്സയ്ക്കായി നിങ്ങളുടെ സമയം മുൻകൂട്ടി ഉറപ്പാക്കുക. ✨

📞 6282750369 | 6282760369

Join our WhatsApp group

https://chat.whatsapp.com/FfYCYut5vK5764Wp8pIaQ7?s=cl&p=a&mlu=4

ShareTweetSend

Search

No Result
View All Result

Recent News

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

August 11, 2026
കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

August 11, 2026
വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു

വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു

August 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി
  • കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു
  • വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by