
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയ ജീപ്പിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദാണ് മരിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ ഭാര്യക്ക് കൂട്ടിരിക്കാനായാണ് വിനു ആശുപത്രിയിലെത്തിയത്. ഇന്നു രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















