
വടകര: ചോറോട് മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂളില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മുടങ്ങാതെ കര്‍ക്കിടക കഞ്ഞി വിതരണം ചെയ്തുവരുന്നു അധ്യാപകര്‍. കുട്ടികളടക്കം
ഏവരുടെയും ആരോഗ്യപരിപാലനത്തിന് അത്യുത്തമമാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട്. 2014 കര്‍ക്കിടകത്തില്‍ ആരംഭിച്ച ഈ സംരംഭം 2026 ലും തുടരുന്നു. വന്‍പയര്‍, ഗോതമ്പ്, കടല, അരി, ചെറുപയര്‍, മുത്താറി, ഉഴുന്ന്, ഉലുവ, ജീരകം, ശര്‍ക്കര, തേങ്ങ ഉള്‍പെടെ ധാന്യങ്ങള്‍
അടങ്ങിയ പോഷക സമൃദ്ധമായ ഔഷധ കഞ്ഞിയാണ് ഇടവേള സമയത്ത് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്. ഇത് കര്‍ക്കിടകം കഴിയുവോളം നല്‍കും. വര്‍ഷങ്ങളായി അധ്യാപകരുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് താഹ പി.പി വിതരണോദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ എം. പി ടി എ ചെയര്‍ പേഴ്സണ്‍ വിജിഷ ,എച്ച് എം കെ . ജീജ , സ്റ്റാഫ് സെക്രട്ടറി വി ഹരികൃഷ്ണന്‍,
അബു ലെയിസ് കാക്കുനി എന്നിവര്‍ സംസാരിച്ചു.
അധ്യാപകരായ സുബുലുസ്സലാം, ജിസ്‌ന ബാലന്‍, ബിന്ദു, ശ്രീരാഗ് പി, സൗമ്യ, അശ്വിന്‍, രമിത, പങ്കജ , സോഫിയ, രേഷ്മ, സൗമ്യ സി.കെ, ശ്രീരാഗ് ആയഞ്ചേരി, മഹേഷ് കെ, വിഷ്ണു എസ്. എസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നു.
















