
വടകര: ജില്ലാ ആശുപത്രിയില്‍ പിഎംജിവികെ പദ്ധതിയില്‍ 83 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍
തീരുമാനമായതായി കെ.കെ രമ എംഎല്‍എ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ യോഗത്തിലാണ് തീരുമാനമായത്.
പുതിയ കെട്ടിടത്തില്‍ കാര്‍ഡിയോളജി, കാത്ത് ലാബ്, നെഫ്രോ, ന്യൂറോ ഐസിയു, സ്‌ട്രോക്ക് ലാബ് എന്നീ സൂപ്പര്‍സ്‌പെഷ്യലിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ആശുപത്രിയില്‍ നിലവിലുള്ള ഭൗതിക സാഹചര്യങ്ങളും രോഗികള്‍ നേരിടുന്ന പ്രയാസങ്ങളും വിശദമായി വിലയിരുത്തിയ യോഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഒരു കണ്‍സള്‍ട്ടന്റ് സര്‍ജനെയും ഒരു കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റിനെയും ജില്ലാ ആശുപത്രിയില്‍ ഉടന്‍ തന്നെ നിയമിക്കും. നിലവിലുള്ള ജീവനക്കാരുടെ അപര്യാപ്തത പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര
നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. പുതിയ കെട്ടിടത്തില്‍ കാര്‍ഡിയോളജി, കാത്ത് ലാബ് സൗകര്യങ്ങള്‍ ഇല്ലാത്ത വിഷയം കഴിഞ്ഞദിവസം ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് യോഗം വിളിച്ചത്. കെ.കെ. രമഎഎല്‍എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. സുനില്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി വി, കോഴിക്കോട് ഡിഎംഒ ഡോ. സരിത കുമാരി എല്‍റ്റി, ഫിനാന്‍സ് ഓഫീസര്‍ അബ്ദുള്‍ മുനീര്‍ കെ, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹസ്രമോള്‍ എം.യു, വടകര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശ്യാം, യുഎല്‍സിസിഎസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 3501
Effective Price: ₹1,52,775/_
**Limited time offer
PM E drive
subsidy Rs. 5000 /-*
Accessories offer upto ₹2750_
🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















