
കണ്ണൂർ: സോഷ്യൽ മീഡിയ വഴി ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻ
ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റാണ് ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കണ്ണൂർ സൈബർ ക്രൈം പോലീസ് എടുത്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്ന് അർജുൻ ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. നിലവിൽ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയിട്ടില്ല.
ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എറണാകുളം ഊന്നുകൽ പോലീസ് തിങ്കളാഴ്ച കോടതിയിൽ പ്രൊഡക്ഷൻ വാറന്റിനായി അപേക്ഷ സമർപ്പിക്കും. അപേക്ഷ അനുവദിച്ചാൽ മാത്ര
മേ അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒളിവിലായിരുന്ന അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ച് അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്തിരുന്നത്.
ഒളിവിൽ കഴിഞ്ഞ സമയത്തെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഇയാൾ. കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വേണമെന്നാവശ്യപ്പെട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിലൂടെ ക്യൂ ആർ കോഡും പങ്കുവച്ചിരുന്നു.
















