
ബംഗളൂരു: കർണാടകയിൽ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ്
എയർബസ് ആണ് മൈസൂർ – ബെംഗളൂർ ദേശീയപാതയിൽ അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് സ്വദേശികളായ ഡ്രൈവര്‍ മിഥിലേഷ് വെള്ളയില്‍, കണ്ടക്ടര്‍ അരുണ്‍ ചേവായൂര്‍ എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം. KL15 A 1963 നമ്പർ ബസാണ് മറിഞ്ഞത്.
മഴയത്ത് നിയന്ത്രണം വിട്ട ബസ് പാതയോരത്തെ വലിയ സൈന്‍ ബോര്‍ഡ് കമാനത്തില്‍
ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു വീഴുകയും ബസ് ഒരു വശത്തേക്ക് മറിയുകയും ചെയ്തു. ബെംഗളൂരുവില്‍ നിന്ന് ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ അകലെയാണ് അപകടം നടന്ന സ്ഥലം.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങളെല്ലാം വൺവേ വഴി തിരിച്ചുവിടുകയാണ്. പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
















